വൈദ്യുതിബന്ധം അറ്റതോടെ ബംഗാള്‍ നിശ്ചലമായി

Posted on: 01 Aug 2012


സി.കെ. സന്തോഷ്‌



കൊല്‍ക്കത്ത: കിഴക്കന്‍ വൈദ്യുതി വിതരണശൃംഖല തകര്‍ന്നതോടെ ചൊവ്വാഴ്ച പശ്ചിമബംഗാളില്‍ ജനജീവിതം സ്തംഭിച്ചു. സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി നിലച്ചു.

കൊല്‍ക്കത്തയില്‍ സബര്‍ബന്‍ എക്‌സ്​പ്രസ് മെയില്‍ വണ്ടികളുടെ ഓട്ടം നിലച്ചു. ലക്ഷക്കണക്കിന് യാത്രക്കാരാണ് മണിക്കൂറുകളോളം റെയില്‍വേസ്റ്റേഷനില്‍ കുടുങ്ങിയത്. ഹൗറ, സെല്‍ദ, മാള്‍ഡ, അസന്‍സോള്‍ തുടങ്ങിയ ഡിവിഷനുകളിലെല്ലാം തീവണ്ടികള്‍ നിശ്ചലമായി. എന്നാല്‍, കൊല്‍ക്കത്ത മെട്രോ പ്രശ്‌നമൊന്നുമില്ലാതെ ഓടി.

26 തീവണ്ടികളാണ് ഹൗറ-ഖരഗ്പുര്‍ സെക്ഷനില്‍ ഓട്ടം നിര്‍ത്തിയത്. ഖരഗ്പുര്‍-ഭദ്രായ് സെക്ഷനില്‍
<റശ് ശറ='്ശറലീ' േ്യെഹല='ളഹീമ:േ രലിലേൃ; ുമററശിഴ: 5ുഃ;'>
<ശളൃമാല ംശറവേ='420' വലശഴവ=േ'315' ൃെര='വേേു://ംംം.്യീൗൗേയല.രീാ/ലായലറ/യിറവഗ്യദ53ഏങ' ളൃമാലയീൃറലൃ='0' മഹഹീംളൗഹഹരെൃലലി>


11 വണ്ടികള്‍ നിര്‍ത്തിയിട്ടു. കൊല്‍ക്കത്ത നഗരത്തിന്റെ ചില ഭാഗങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി ഇടങ്ങളിലൊന്നും വൈദ്യുതി ഇല്ലായിരുന്നു. ബര്‍ധമാന്‍, അസന്‍സോള്‍, ദുര്‍ഗാപുര്‍ തുടങ്ങിയ വ്യവസായമേഖലയും നിശ്ചലമായി. ബംഗാളിലെ വൈദ്യുതി ഉത്പാദനപദ്ധതികളില്‍ ബക്കസെവാളിലേതൊഴിച്ച് ഒന്നും പ്രവര്‍ത്തിച്ചില്ല.

സര്‍ക്കാര്‍ഓഫീസുകള്‍ക്ക് ഉച്ചയ്ക്കുശേഷം അവധി നല്‍കി. വിദ്യാലയങ്ങളും നേരത്തേ അടച്ചു. ആശങ്കവേണ്ടെന്നും ബുധനാഴ്ചയോടെ സ്ഥിതിഗതികള്‍ സാധാരണനിലയിലാവുമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/