അസമില്‍ സ്‌ഫോടനത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു

Posted on: 01 Aug 2012



ഗുവാഹാട്ടി: അസമിലെ ഗോള്‍പാര ജില്ലയിലുണ്ടായ സ്‌ഫോടനത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റു.

രാവിലെ 10.20 ഓടെ സൈനികവാഹനം കടന്നുപോയപ്പോഴായിരുന്നു സ്‌ഫോടനമെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു. സംഘര്‍ഷബാധിതമേഖലയായ കൊക്രജാറില്‍ നിന്നും ആഗിയയിലേക്ക് പോയ സൈനികവാഹനം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റ സൈനികരെ ഗുവാഹാട്ടിയിലെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരവും മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ അദ്വാനിയും ബോഡോലാന്‍ഡ് കലാപബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി അസമിലുള്ളപ്പോഴാണ് സ്‌ഫോടനം.

ചര്‍ച്ചയ്ക്ക് താത്പര്യമില്ലാത്ത ഉള്‍ഫാ വിഭാഗം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സ്‌ഫോടനത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായും ഒന്‍പതുപേര്‍ക്ക് പരിക്കേറ്റതായും ഉള്‍ഫാ വക്താവ് അരുന്ധതി അസം അവകാശപ്പെട്ടു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/