ദ്രവീഡിയന്‍ സര്‍വകലാശാലയില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് സംവരണം

Posted on: 01 Aug 2012



കോഴിക്കോട്: ആന്ധ്രാപ്രദേശ് ദ്രവീഡിയന്‍ സര്‍വകലാശാലയില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് 10 ശതമാനം സീറ്റ് നീക്കിവെച്ചിട്ടുണ്ടെന്ന് അക്കാദമിക് അഫയേഴ്‌സ് ഡീന്‍ പ്രൊഫ. ജി. ബാലസുബ്രഹ്മണ്യന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

തെലുങ്ക്, ഇംഗ്ലീഷ്, കന്നഡ, തമിഴ് ലിംഗ്വിസ്റ്റിക്‌സ്, ഫിലോസഫി, ഹിസ്റ്ററി, ആര്‍ക്കിയോളജി കള്‍ച്ചര്‍ ദ്വിവത്സര എം.എ. കോഴ്‌സുകള്‍, ഓര്‍ഗാനിക് കെമിസ്ട്രി, ബയോടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ദ്വിവത്സര സ്വാശ്രയ എം.എസ്‌സി. കോഴ്‌സുകള്‍ എം.എല്‍.ഐ.എസ്‌സി., എം.എഡ്, ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ബിരുദാനന്തരബിരുദ കോഴ്‌സുകള്‍, തുളു ഫോക്‌ലോറിസ്റ്റിക്‌സ് ബിരുദാനന്തര ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവ ഇവിടെയുണ്ട്.

ഓരോ കോഴ്‌സിനും വെവ്വേറെ അപേക്ഷ അയയ്ക്കണം. ആഗസ്ത് 13 ആണ് അവസാനതീയതി. പ്രവേശന പരീക്ഷ ആഗസ്ത് 31ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dravidauniversity.ac.in എന്ന സൈറ്റില്‍ ലഭിക്കും. 09550866176 എന്ന നമ്പറില്‍ ബന്ധപ്പെടുകയുമാവാം.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/