കെ.കെ.ജയചന്ദ്രന്‍ എം.എല്‍.എയെ ഇന്ന് ചോദ്യം ചെയ്യും

Posted on: 01 Aug 2012



തൊടുപുഴ(ഇടുക്കി): ഐ.എന്‍.ടി.യു.സി നേതാവായിരുന്ന അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് കെ.കെ.ജയചന്ദ്രന്‍ എം.എല്‍.എയെ ബുധനാഴ്ച ചോദ്യംചെയ്യും. മൂന്നാര്‍ സി.ഐ. ഓഫീസില്‍ രാവിലെ 10ന് പ്രത്യേക അന്വേഷണസംഘത്തിന്റെ ചുമതലയുള്ള ഐ.ജി. കെ.പത്മകുമാര്‍, അന്വേഷണസംഘത്തലവന്‍ എസ്.പി. പി.പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍.

1982 നവംബര്‍ 13ന് അഞ്ചേരിബേബി കൊല്ലപ്പെടുന്ന സമയത്ത് സി.പി.എം. രാജാക്കാട് ഏരിയാ സെക്രട്ടറിയായിുന്നു കെ.കെ.ജയചന്ദ്രന്‍. കേസിലെ മൂന്നാംപ്രതിയായ അന്നത്തെ ഉടുമ്പന്‍ചോല ലോക്കല്‍ സെക്രട്ടറി പി.എന്‍.മോഹന്‍ദാസ്, സാക്ഷിയായിരുന്ന ജോണി ചിറ്റടി എന്നിവരുടെ മൊഴികള്‍ കെ.കെ.ജയചന്ദ്രനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ്. 200 പ്രധാന ചോദ്യങ്ങളും 150 ഓളം ഉപചോദ്യങ്ങളുമാണ് ജയചന്ദ്രനുവേണ്ടി പ്രത്യേക അന്വേഷണസംഘം തയ്യാറാക്കുന്നത്. എം.എം.മണിയുടെയും മറ്റുള്ളവരുടെയും മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ സംബന്ധിച്ച് വ്യക്തത നേടാന്‍ അന്വേഷണസംഘം ശ്രമിക്കും. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് അന്വേഷണസംഘം പറയുന്നു.

എം.എം.മണിയെ വീണ്ടും ചോദ്യംചെയ്യുന്ന കാര്യത്തില്‍ ആഗസ്ത് 13നു ശേഷമേ തീരുമാനമെടുക്കൂ. അഞ്ചേരിബേബിവധവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള എഫ്.ഐ.ആര്‍. റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് മണി സുപ്രിംകോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജി പരിഗണിക്കുന്നത് 13നാണ്. ഇതിന്റെ വിധിയനനുസരിച്ചാവും തുടര്‍നടപടികള്‍.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/