കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് പുതിയ സംഘടന
Posted on: 01 Aug 2012
കൊച്ചി: കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പുതിയ സംഘടന, കേരള കേബിള്‍ ടിവി ഫെഡറേഷന്‍ (കെ.സി.എഫ്) നിലവില്‍ വന്നു. എറണാകുളം ടൗണ്‍ ഹാളില്‍വച്ച് തിങ്കളാഴ്ച നടന്ന ചടങ്ങില്‍ വി.ഡി. സതീശന്‍ എംഎല്‍എ സംഘടനാ പ്രഖ്യാപനവും സമ്മേളന ഉദ്ഘാടനവും നടത്തി.
ഇ.ജയദേവന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇ. ജയദേവന്‍ (പ്രസി) എന്‍.പി. മുരളി (ജന. സെക്ര), സുനീര്‍ ഇസ്മയില്‍, അലക്‌സാണ്ടര്‍ തോമസ് (വൈ. പ്രസി.), ജയേഷ് കെ.സി, ആര്‍. സുനില്‍ കുമാര്‍ (സെക്ര.), ഇ.പി. സന്തോഷ് കുമാര്‍ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.