ടി.പി. വധം: കുറ്റപത്രം ആഗസ്ത് 10നകം
Posted on: 27 Jul 2012
വടകര: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ആഗസ്ത് പത്തിനകം പ്രത്യേക അന്വേഷണസംഘം കുറ്റപത്രം നല്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ പോലീസ് ഊര്‍ജിതമാക്കി. ആദ്യഘട്ടത്തില്‍ നല്കുന്ന കുറ്റപത്രത്തില്‍ 35 ഓളം പ്രതികളുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. കൊലസംഘാംഗങ്ങള്‍ക്കുപുറമെ ഇവര്‍ക്ക് സഹായം നല്കിയവരും ഗൂഢാലോചന നടത്തിയവരും ഇതില്‍പെടും.
അന്വേഷണസംഘം ഇപ്പോള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുറ്റപത്രം തയ്യാറാക്കുന്നതിലാണ്. ഡി.വൈ.എസ്.പി.മാരായ ഷൗക്കത്തലി, ജോസി ചെറിയാന്‍, കെ.വി. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണിത്. അന്വേഷണ സംഘത്തലവന്‍ എ.ഡി.ജി.പി. വിന്‍സണ്‍ എം. പോള്‍ വ്യാഴാഴ്ച പുതുപ്പണത്തെ ക്യാമ്പ് ഓഫീസിലെത്തി കാര്യങ്ങള്‍ വിലയിരുത്തി.
ഇതിനിടെ കേസിലെപ്രതി കെ.സി. രാമചന്ദ്രന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. കാരായി രാജന്‍, ചെട്ടി ഷാജി എന്നിവരെ വ്യാഴാഴ്ച ഹാജരാക്കാനായില്ല. തുടര്‍ന്ന് ആഗസ്ത് ഒമ്പതിന് ഇവരെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. പോലീസ് മര്‍ദിച്ചതായി കാണിച്ച് പടയങ്കണ്ടി രവീന്ദ്രന്‍ നല്കിയ ഹര്‍ജി കോടതി ഒമ്പതിലേക്ക് മാറ്റി.