സ്റ്റുഡന്റ് പോലീസ് പരിഗണനയില്‍ -മുല്ലപ്പള്ളി രാമചന്ദ്രന്‍

Posted on: 24 Jul 2012



ന്യൂഡല്‍ഹി: കേരളത്തിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ മാതൃകയില്‍ ദേശീയതലത്തില്‍ കുട്ടികള്‍ക്കായി കമ്യൂണിറ്റി പോലീസ് പ്രോഗ്രാം ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പി.ടി. തോമസ് എം.പി.യെ അറിയിച്ചു.

ഈ ആവശ്യം പാര്‍ലമെന്റില്‍ സബ്മിഷനിലൂടെ പി.ടി. തോമസ് ഉന്നയിച്ചിരുന്നു. ബ്യൂറോ ഓഫ് പോലീസ് റിസെര്‍ച്ച് ആന്‍ഡ് ഡെവല്‌മെന്റിനു കീഴിലുള്ള നാഷണല്‍ പോലീസ് മിഷന്‍ ഇതു സംബന്ധിച്ച് കരടു രൂപരേഖ തയ്യാറാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയം ഇത് പരിശോധിച്ചതിനുശേഷം കമ്യൂണിറ്റി പോലീസ് പ്രോഗ്രാമിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് ബ്യൂറോ ഓഫ് പോലീസ് റിസെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന് നിര്‍ദേശം നല്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/