സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: വിജ്ഞാപനം 31ന്
Posted on: 24 Jul 2012
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 21 തസ്തികകളിലേക്കുള്ള വിജ്ഞാപനം 31ന് പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി. യോഗം തീരുമാനിച്ചു. എന്നാല്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയ്ക്കുവേണ്ടി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാവകാശം നല്‍കണമെന്ന ഭരണപരിഷ്‌കാര വകുപ്പിന്റെ നിര്‍ദേശം യോഗത്തിന്റെ പരിഗണനയ്‌ക്കെത്തിയില്ല.
ഡി.സി.എ. കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് പിന്നീട് ഹാജരാക്കിയാല്‍ മതിയെന്നു കാട്ടി ഈ മാസം 10നും 20നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പി.എസ്.സിക്ക് കത്ത് നല്‍കിയിരുന്നു.
സിവില്‍ സപ്ലൈസിലെ സെയില്‍സ്മാന്‍ തസ്തികയിലെ ആയിരത്തോളം ഒഴിവുകളിലേക്കുള്ള റാങ്ക്‌ലിസ്റ്റ് വേഗത്തില്‍ പ്രസിദ്ധീകരിക്കാനും തിങ്കളാഴ്ച നടന്ന യോഗത്തില്‍ തീരുമാനമായി.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam