നാല് എം.എല്‍.എ.മാര്‍ സി.പി.എം. വിട്ടുവരും - ആര്‍. സെല്‍വരാജ് എം.എല്‍.എ.
Posted on: 24 Jul 2012
തിരുവനന്തപുരം: സി.പി.എം. വിട്ടുവരുന്ന നാല്എം.എല്‍.എ. മാരുടെ പേരുവിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് ആര്‍. സെല്‍വരാജ് എം.എല്‍.എ. പറഞ്ഞു.
അതിന് യാതൊരു രഹസ്യവുമില്ല. വിട്ടുവരുന്നവര്‍ പിന്നീടെന്ത് ചെയ്യുന്നുവെന്ന് അപ്പോള്‍ തീരുമാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരമന - കളിയിക്കാവിള ദേശീയപാത വികസനത്തില്‍ നേരത്തെ വിട്ടുപോയ ചില സര്‍വെ നമ്പരുകള്‍ ഉള്‍പ്പെടുത്തി പുതിയ ഉത്തരവും നോട്ടിഫിക്കേഷനും ഉടന്‍ പുറപ്പെടുവിക്കും. നേരത്തെ കല്ലിട്ട ഭാഗങ്ങള്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ റവന്യൂ അധികാരികളുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തിവരികയാണ്. ജൂലായ് 24ന് ഈ വിഷയത്തില്‍ കളിയിക്കാവിളയില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ആര്‍. സെല്‍വരാജ് എം.എല്‍.എ., എ.ടി. ജോര്‍ജ് എം.എല്‍.എ. എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam