എം.എം.മണിക്കെതിരെ അന്വേഷണം ശക്തമാക്കും-ഐ.ജി.

Posted on: 24 Jul 2012



തൊടുപുഴ: മണിക്കെതിരെയുള്ള കേസുകള്‍ നിയമപരമായി നേരിടാനുള്ള സി.പി.എം.നീക്കത്തിന് ആദ്യ തിരിച്ചടി. മണിക്കുചുറ്റും നിയമത്തിന്റെ വലകള്‍ ഇനി കൂടുതല്‍ മുറുകും. സുപ്രിംകോടതിവിധി മണിക്ക് എതിരായതോടെ അന്വേഷണ നടപടികള്‍ ഊര്‍ജിതമാക്കാന്‍ പ്രത്യേക പോലീസ് സംഘം തീരുമാനിച്ചു.

അന്വേഷണത്തിന് നിയമപരമായ പിന്തുണയാണ് ഇപ്പോള്‍ ലഭിച്ചതെന്ന് എറണാകുളം റേഞ്ച് ഐ.ജി. കെ. പദ്മകുമാര്‍ 'മാതൃഭൂമി' യോട് പറഞ്ഞു. തടസ്സങ്ങളൊന്നുമില്ല. മണിയെ രണ്ടാമതും ചോദ്യംചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ഉടന്‍ തീരുമാനിക്കും. അടുത്തദിവസംതന്നെ അന്വേഷണസംഘം ഇതിനായി യോഗംചേരും. ഡല്‍ഹിയിലുള്ള ഐ.ജി. മടങ്ങിയെത്തിയശേഷമാകും യോഗം.

പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചുനടത്തുന്ന തുടരന്വേഷണം തടയണമെന്നായിരുന്നു മണിയുടെ ആവശ്യം. മണിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത് കേരള ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെയാണ് മണി സുപ്രിംകോടതിയെ സമീപിച്ചത്. വിവാദപ്രസംഗത്തിന്റെ പേരിലുള്ള പ്രഥമവിവര റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/