വി-ഗാര്‍ഡ് വാട്ടര്‍ ഹീറ്ററുകള്‍ക്ക് ഓണം-റംസാന്‍ ഓഫറുകള്‍

Posted on: 24 Jul 2012



കൊച്ചി: വി-ഗാര്‍ഡ് വാട്ടര്‍ഹീറ്ററുകളുടെ 'കൈ നോക്കൂ... സമ്മാനം നേടൂ' ഓണം-റംസാന്‍ ഓഫര്‍ പ്രഖ്യാപിച്ചു. 32 ഇഞ്ചിന്റെ എല്‍.സി.ഡി. ടി.വി.കള്‍, സ്വര്‍ണനാണയങ്ങള്‍, ഇന്‍ഡക്ഷന്‍ കുക്‌ടോപ്പുകള്‍, സ്‌കൂള്‍ ബാഗുകള്‍, ഫ്രൈ പാനുകള്‍, കേരള സാരികള്‍, ഒരു വര്‍ഷത്തെ എക്‌സ്‌റ്റെന്റഡ് വാറന്റി, ക്യാഷ് ബാക്ക് തുടങ്ങിയ ഉറപ്പുള്ള സമ്മാനങ്ങള്‍ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ഓഫറിലൂടെ ലഭിക്കും. 25,000 വാട്ടര്‍ ഹീറ്ററുകളുടെ വില്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. കേരളത്തിലെ പ്രമുഖ അപ്ലയന്‍സസ് ഇലക്ട്രിക്കല്‍, സാനിറ്ററി, പ്ലംബിംഗ് ഷോപ്പുകളില്‍ ഓണം-റംസാന്‍ സ്‌കീമുകള്‍ ലഭ്യമാകുമെന്ന് വി-ഗാര്‍ഡ് വൈസ് പ്രസിഡന്റ്-മാര്‍ക്കറ്റിങ്-എം.വി. മുരളീധരന്‍ അറിയിച്ചു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/