ഫോണ്‍ വിവരം ചോര്‍ത്തിയ കേസില്‍ അന്വേഷണ വിവരങ്ങള്‍ ഇന്ന് ഹൈക്കോടതിയില്‍

Posted on: 23 Jul 2012



കാരായി രാജന്റെ ഡ്രൈവര്‍ അറസ്റ്റില്‍

വടകര: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി. ജോസി ചെറിയാന്റെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ അന്വേഷണവിവരങ്ങള്‍ പോലീസ് തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. വടകര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബി.എസ്.എന്‍.എല്‍. തിരുവനന്തപുരം ഓഫീസിലെ ഉദ്യോഗസ്ഥനായ സനില്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കോടതി വിശദീകരണം തേടിയതിനാലാണ് റിപ്പോര്‍ട്ട് നല്കുന്നത്.

വടകര ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി. പി.പി. സദാനന്ദനാണ് കേസന്വേഷിക്കുന്നത്. ഇദ്ദേഹം തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹാജരാകും. ഇതുവരെ നടന്ന അന്വേഷണത്തില്‍ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ കണ്ടെത്തലുകള്‍ കോടതിക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലുണ്ടാകും. അതിനിടെ ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്റെ ഡ്രൈവറെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കതിരൂര്‍ നല്ലടത്ത് വീട്ടില്‍ ധനീഷി (34) നെയാണ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ഏഴംഗ സംഘത്തിലെ സിജിത്തിനെ തലശ്ശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്ന് കൂത്തുപറമ്പ് സഹകരണ ആസ്​പത്രിയിലെത്തിച്ചത് ധനീഷ് ഓടിച്ച കാറിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പാര്‍ട്ടി വാഹനമായ കാര്‍ ഓടിക്കാന്‍ സ്ഥിരം ഡ്രൈവറുണ്ടെങ്കിലും ചില പ്രത്യേക അവസരങ്ങളില്‍ ധനീഷിനെ വിളിക്കാറാണ് പതിവ്. അറസ്റ്റിലായ ധനീഷിനെ ജാമ്യത്തില്‍ വിട്ടു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/