ഇഗ്‌നിറ്റര്‍ നിരത്തിലിറങ്ങി

Posted on: 18 Jul 2012



ബാംഗ്ലൂര്‍: ഇരുചക്രവാഹനനിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പിന്റെ പുതിയ മോഡല്‍ ഇഗ്‌നിറ്റര്‍ നിരത്തിലിറങ്ങി. ഡ്രം ബ്രേക്കിലും ഡിസ്‌ക് ബ്രേക്കിലുമുള്ള രണ്ടു വ്യത്യസ്ത വേരിയന്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്.

മികച്ച കരുത്തും ശേഷിയും ഉറപ്പു നല്‍കുന്ന 125 സി.സി. ഇഗ്‌നിറ്ററിന്റെ എന്‍ജിന്‍ കരുത്ത് 11 ബി.എച്ച്.പി.യാണ്. പാന്തര്‍ ബ്ലാക്ക്, സ്‌പോര്‍ട്‌സ് റെഡ്, പേള്‍ വൈറ്റ്, വൈബ്രന്റ് ബ്ലൂ എന്നീ നാലു നിറങ്ങളില്‍ ലഭ്യമാണ്.

കര്‍ണാടകത്തിലെ 15 ഡീലര്‍ഷിപ്പുകളില്‍ ഇഗ്‌നിറ്റര്‍ ലഭ്യമാണ്. ഹീറോയുടെ ബ്രാന്‍ഡില്‍ ഇംപള്‍സിനുശേഷം പുറത്തിറങ്ങുന്ന രണ്ടാമത്തെ ഇരുചക്രവാഹനമാണിത്. അടിസ്ഥാന മോഡലിന് 56,747 രൂപയാണ് ബാംഗ്ലൂരിലെ എക്‌സ് ഷോറൂം വില.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/