നിയമസഭാ മന്ദിരത്തിനുമുന്നില്‍ ആത്മാഹുതി ചെയ്യുമെന്ന് മറുനാടന്‍ മലയാളിയുടെ ഭീഷണി
Posted on: 18 Jul 2012
തിരുവനന്തപുരം: 50 സെന്റ് സ്ഥലം സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ നിയമസഭാ മന്ദിരത്തിനു മുന്നില്‍ ആത്മഹുതി ചെയ്യുമെന്ന് മറുനാടന്‍ മലയാളിയുടെ ഭീഷണി. കോയമ്പത്തൂരില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ 63 കാരനാണ് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നിരന്തരം കത്തയയ്ക്കുന്നത്.
കഴിഞ്ഞ ദിവസം വീണ്ടും കത്തുവന്നതോടെ നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ജാഗ്രതയിലാണ്. സ്പീക്കറുടെ ഓഫീസ് കത്ത് പോലീസിന് കൈമാറി. കോയമ്പത്തൂരില്‍ താന്‍ താമസിക്കുന്ന സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ജൂലായ് 16 ന് ഒഴിപ്പിക്കപ്പെടുമെന്നാണ് പുതിയ കത്തില്‍ എഴുതിയിരിക്കുന്നത്. കിടപ്പാടം ഇല്ലാത്തതിനാല്‍ നിയമസഭാ മന്ദിരത്തിനു മുന്നില്‍ ആത്മാഹുതി ചെയ്യാതെ വേറെ മാര്‍ഗമില്ലെന്നാണ് ഭീഷണി.
കോയമ്പത്തൂരിലെ ഒരു ചെറിയ കമ്പനിയിലായിരുന്നു ജോലി. വിരമിച്ച ശേഷം അഞ്ചുവര്‍ഷം കൂടി ക്വാര്‍ട്ടേഴ്‌സില്‍ തുടരാം. ഇതിന്റെ കാലാവധി 16 ന് കഴിഞ്ഞു. ഭാര്യ നിത്യരോഗിയാണ്. രണ്ടു പെണ്‍മക്കളുണ്ട്. 50 സെന്റ് സ്ഥലം നല്‍കിയാല്‍ കൃഷിചെയ്ത് ജീവിച്ചോളാമെന്നും കത്തില്‍ എഴുതിയിട്ടുണ്ട്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam