കോഴി -സ്വര്‍ണ നികുതി ഘടന പഠിക്കാന്‍ സമിതികളെ നിയോഗിച്ചു
Posted on: 18 Jul 2012
അശാസ്ത്രീയമായ നികുതിഘടന ഏതെങ്കിലും മേഖലയിലുണ്ടെങ്കില്‍ പരിശോധിച്ചു നടപടിയെടുക്കുമെന്ന് മാണി പറഞ്ഞു. കോഴിയുടെയും സ്വര്‍ണത്തിന്റെയും നികുതിഘടനയെക്കുറിച്ച് പഠിക്കാന്‍ രണ്ടു സമിതികളെ നിയോഗിച്ചതായി മന്ത്രി അറിയിച്ചു. കോഴിക്ക് കേരളത്തില്‍ 13 ശതമാനമാണ് നികുതി. തമിഴ്‌നാട്ടില്‍ ഒരു ശതമാനവും കര്‍ണാടകത്തില്‍ അഞ്ചു ശതമാനവുമാണിത്. ഇത് പരിഷ്‌ക്കരിക്കുന്നതിനെപ്പറ്റി പഠിക്കാന്‍ നികുതിവകുപ്പ് സെക്രട്ടറി എ. അജിത്കുമാറിന്റെ അധ്യക്ഷതയില്‍ സമിതിയെ ചുമതലപ്പെടുത്തി. സ്വര്‍ണത്തിന്റെ നികുതി ഘടന പഠിക്കാന്‍ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടാക്‌സേഷന്‍ സ്റ്റഡീസിനെ ഏല്‍പ്പിച്ചു.
മദ്യത്തിനു ഒരു ശതമാനം സെസ്സ് ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ ആസ്പത്രികളില്‍ സൗജന്യമായി മരുന്നു നല്‍കന്നതിനു വേണ്ടിയാണിതെന്ന് മന്ത്രി വിശദീകരിച്ചു. 57 നെതിരെ 70 വോട്ടുകള്‍ക്കാണ് ഉപധനാഭ്യര്‍ഥനകളും ധനകാര്യബില്ലും പാസ്സായത്. ജോസ് തെറ്റയില്‍, പ്രൊഫ. സി.രവീന്ദ്രനാഥ്, വി.ചെന്താമരാക്ഷന്‍, ബാബു.എം. പാലിശ്ശേരി, എ.കെ.ബാലന്‍, വി.ഡി.സതീശന്‍, കെ.കുഞ്ഞിരാമന്‍ ,മുല്ലക്കര രത്‌നാകരന്‍ എന്നിവരുടെ ഭേദഗതി നിര്‍ദേശങ്ങള്‍ സഭ തള്ളി.