പട്ടിക ജാതി ലിസ്റ്റ് വിപുലീകരിക്കുന്നതിനെതിരെ സമരം

Posted on: 18 Jul 2012



കൊച്ചി: കുഡുംബി, ധീവര സമുദായങ്ങളേയും ദളിത് മുസ്‌ളീം, ക്രിസ്ത്യന്‍ വിഭാഗങ്ങളേയും പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് എസ്. സി- എസ്. ടി സംയുക്തസമിതി ചൂണ്ടിക്കാട്ടി. കുഡുംബിസമുദായത്തെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി കെ. വി. തോമസിന്റെ വീട്ടിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സമിതി ഭാരവാഹികളായ വെണ്ണിക്കുളം മാധവന്‍, എം. കെ. വേണുഗോപാല്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സച്ചാര്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ , ഹിന്ദു മതത്തില്‍ നിന്ന് ഇതര മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത വിഭാഗങ്ങള്‍ക്ക് സംവരണവും പട്ടിക ജാതി പദവിയും നല്‍കാനുള്ള നീക്കം അപലപനീയമാണ്. ഇതിനെതിരെ തുടര്‍ പ്രക്ഷോഭങ്ങളുമായി സമിതി മുന്നോട്ട് പോകും.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/