എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ട്രസ്റ്റിനെതിരെ പെന്‍ഷന്‍കാര്‍ നിയമനടപടികള്‍ക്ക് ഒരുങ്ങുന്നു
Posted on: 18 Jul 2012
കൊച്ചി: റിട്ടേണ്‍ ഓഫ് ക്യാപ്പിറ്റല്‍ പുനഃസ്ഥാപിക്കുക, കമ്യൂട്ട് ചെയ്തവര്‍ക്ക് 100 മാസത്തിനുശേഷം മുഴുവന്‍ പെന്‍ഷന്‍ അനുവദിക്കുക എന്നിവ ഉന്നയിച്ച് പി.എഫ്. ട്രസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന ഓള്‍ ഇന്ത്യ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കേന്ദ്രനിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു.
ഇതേക്കുറിച്ച് ആലോചിക്കുവാന്‍ ജൂലൈ 21ന് ഒരു മണിക്ക് എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷന് എതിര്‍വശത്തുള്ള മാസ് ഓഡിറ്റോറിയത്തില്‍ യോഗം ചേരും. കമ്യൂട്ട് ചെയ്തിട്ടുള്ള പെന്‍ഷന്‍ അംഗങ്ങളും 2008 സെപ്തംബറിനു ശേഷം വിരമിച്ചവരും പെന്‍ഷന്‍ ഓര്‍ഡറിന്റെ കോപ്പിയുമായും, കക്ഷിചേരാന്‍ ആഗ്രഹിക്കുന്ന സര്‍വീസില്‍ ഉള്ളവരും ഈ യോഗത്തില്‍ എത്തിച്ചേരണം. ജനറല്‍ സെക്രട്ടറി, ഓള്‍ ഇന്ത്യ ഇ.പി.എഫ്. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍, തായിക്കാട്ടുകര. പി.ഒ. എസ്.എന്‍. പുരം. ആലുവ. ഫോണ്‍: 94460 46719.