കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കയര്‍ ലേഖന മത്സരം
Posted on: 18 Jul 2012
കൊച്ചി: കയറിന്റെ പ്രത്യേകതകളും സാദ്ധ്യതകളും എന്ന വിഷയത്തില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കയര്‍ബോര്‍ഡ് ലേഖന മത്സരം നടത്തും. ആഗസ്ത് 12 മുതല്‍ എറണാകുളത്ത് നടക്കുന്ന കയര്‍ ടെക് എക്‌സ്‌പോയുടെ ഭാഗമാണിത്. പ്ലസ്‌വണ്‍ മുതലുള്ള ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. കവറിനു പുറത്ത് ലേഖന മത്സരം എന്നെഴുതണം. സമ്മാനാര്‍ഹമായ ലേഖനങ്ങള്‍ക്ക് 10,000, 5,000, 2,000 രൂപയുടെ സമ്മാനങ്ങള്‍ മൂന്നു ഭാഷയിലും നല്‍കും. തിരഞ്ഞെടുക്കപ്പെടുന്ന ലേഖനങ്ങള്‍ കയര്‍ ടെക്എക്‌സ്‌പോ സുവനീറില്‍ പ്രസിദ്ധീകരിക്കും. ലേഖനം 1000വാക്കില്‍ കവിയരുത്. 12 ആഗസ്ത് ഒന്നിനകം ലേഖനങ്ങള്‍ വിദ്യാര്‍ത്ഥിയാണെന്ന് തെളിയിക്കുന്ന രേഖയോടൊപ്പം കണ്‍വീനര്‍, സുവനീര്‍ കമ്മിറ്റി, കയര്‍ ടെക് എക്‌സ്‌പോ, കയര്‍ ബോര്‍ഡ് ഓഫീസ്, എം.ജി. റോഡ് എറണാകുളം എന്ന വിലാസത്തില്‍ എത്തിക്കണം. ഫോണ്‍: 9495813543.