കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുന്നു -മംത ശര്‍മ
Posted on: 13 Jul 2012
ന്യൂഡല്‍ഹി:സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കേരളത്തില്‍ കൂടിവരികയാണെന്ന് ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ മംത ശര്‍മ പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷന്‍ മേധാവികള്‍ പങ്കെടുത്ത ഡല്‍ഹിയിലെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
ഇത്രയും വിദ്യാഭ്യാസവും സാക്ഷരതയുമുണ്ടായിട്ടും കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവ സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തും. കുറ്റവാളികള്‍ ശരിയായ രീതിയില്‍ ശിക്ഷിക്കപ്പെടാത്തത് അതിക്രമങ്ങള്‍ കൂടാന്‍ കാരണമാവുന്നുണ്ട്.
കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ ഗൗരവമായി കാണുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ കെ.സി.റോസക്കുട്ടി പറഞ്ഞു. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. വനിതാ പോലീസുകാരുടെ എണ്ണം കൂട്ടുകയും സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസുകളില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കുകയും വേണം - അവര്‍ പറഞ്ഞു.
സ്ത്രീകള്‍ക്കായുള്ള നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ വിളിച്ച യോഗമാണ് ഡല്‍ഹിയില്‍ നടന്നത്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam