ആരോഗ്യപരിരക്ഷാ തട്ടിപ്പ്: യു.എസ്സില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ കുറ്റക്കാര്‍

Posted on: 13 Jul 2012



ന്യൂയോര്‍ക്ക്: യു.എസ്സില്‍ 88 ലക്ഷം ഡോളറിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതി തട്ടിപ്പു നടത്തിയ കേസില്‍ ഇന്ത്യന്‍ വംശജര്‍ക്ക് കുറ്റപത്രം.

മിഷിഗണ്‍ നിവാസികളായ 63 കാരായ ദീപക് ഷാ, ഭാര്യ ഉഷാ ഷാ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. ഇവരുടെ സൗത്ത് ഫീല്‍ഡിലെ മിറാക്കിള്‍ ഹോം ഹെല്‍ത്ത് എന്ന കമ്പനി വഴി വ്യാജ രേഖകള്‍ ഹാജരാക്കി 88 ലക്ഷം ഡോളര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ നിന്ന് തട്ടിയെടുത്തതായാണ് കേസ്.

പദ്ധതി ഉപഭോക്താക്കളില്‍ നിന്നും തിരിച്ചറിയല്‍ രേഖകള്‍ ലഭിക്കാന്‍ ഷാ കൈക്കൂലി നല്‍കിയതായും വ്യക്തമായി. ആരോഗ്യപരിരക്ഷാ തട്ടിപ്പ് നികുതി ദായകരെ കബളിപ്പിക്കലാണെന്നും കൂടുതല്‍ വിവരങ്ങളറിയാന്‍ രേഖകള്‍ പരിശോധിച്ചുവരികയാണെന്നും യു.എസ്. അറ്റോര്‍ണി ബാര്‍ബറ മക്‌ക്വെയ്ഡ് പറഞ്ഞു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/