ടി.പി വധം: രണ്ടുപേരെ ജയിലില്‍ നിന്ന് അറസ്റ്റു ചെയ്തു

Posted on: 08 Jul 2012



കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന രണ്ട് പ്രതികളെ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലും പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു. പാനൂര്‍ ചമ്പാട് വരിക്കോളീന്റവിടെ ഷാജി എന്ന ചെട്ടി ഷാജി, ജന്മീന്റവിടെ ബിജു എന്നിവരുടെ അറസ്റ്റാണ് പോലീസ് ജയിലിലെത്തി രേഖപ്പെടുത്തിയത്. ടി.പി.ചന്ദ്രശേഖരനെ വധിക്കാന്‍ 2009ല്‍ ഗൂഢാലോചന നടത്തിയ കേസിലാണ് അറസ്റ്റ്. ടി.പി വധക്കേസില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് അന്നത്തെ ഗൂഢാലോചനയില്‍ ഇവരുടെ പങ്കിനെക്കുറിച്ച് വിവരം ലഭിച്ചത്.

ബി.എം.എസ് പ്രവര്‍ത്തകന്‍ പാനൂര്‍ ചമ്പാട് കുറിച്ചിക്കരയിലെ വടക്കേ ചാലില്‍ വിനയനെ കൊന്ന കേസിലാണ് ചെട്ടി ഷാജിയും ബിജുവും അറസ്റ്റിലായത്. ടി.പി.വധക്കേസില്‍ അറസ്റ്റിലായ കൊലയാളി സംഘാംഗം ടി.കെ.രജീഷാണ് വിനയന്‍ വധക്കേസില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പാനൂര്‍ പോലീസ് നടത്തിയ തുടരന്വേഷണത്തിലാണ് രണ്ടുപേരും അറസ്റ്റിലായത്. വിനയന്‍ വധക്കേസില്‍ രജീഷിന്റെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിരുന്നു. പാനൂര്‍ പോലീസ് കഴിഞ്ഞദിവസം ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു.

ടി.പിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് ചെട്ടി ഷാജിയെയും ബിജുവിനെയും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതിനായി തലശ്ശേരി കോടതിയില്‍ അപേക്ഷ നല്‍കും.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/