ഹേബിയസ് കോര്‍പ്പസ്: പെണ്‍കുട്ടിയെ ഹോസ്റ്റലിലാക്കി

Posted on: 06 Jul 2012



കൊച്ചി: ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ നിശ്ചിത ദിവസത്തിന് മുന്‍പ് കോടതിയിലെത്തിയ പെണ്‍കുട്ടിയെ കോടതി ഹോസ്റ്റലില്‍ വിട്ടു. തിരുവനന്തപുരം സ്വദേശിനിയായ പതിനേഴുകാരിയുടെ മാതാവ് നല്‍കിയ ഹര്‍ജിയിലാണ് ഇത്. ജൂണ്‍ 28ന് വീടുവിട്ട് പോയ പെണ്‍കുട്ടി, ഇക്കാലത്ത് ആരോടൊപ്പമാണ് താമസിച്ചതെന്നും ആരുടെ നിര്‍ദേശ പ്രകാരമാണ് ഇത്തരത്തില്‍ വീടുവിട്ട് താമസിച്ചതെന്നും പോലീസ് അന്വേഷിക്കണമെന്ന് ജസ്റ്റിസ് കെ.ടി. ശങ്കരനും ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

സീതയെന്ന സ്ത്രീയൊടൊപ്പമാണ് കഴിഞ്ഞതെന്നാണ് പെണ്‍കുട്ടി കോടതിയെ അറിയിച്ചത്. ഈ സ്ത്രീ കോടതിയില്‍ പെണ്‍കുട്ടിയോടൊപ്പം എത്തി. എന്നാല്‍, ഇവര്‍ പരസ്​പരം നേരത്തെ അറിയില്ലെന്നാണ് മൊഴിയില്‍ നിന്ന് മനസ്സിലായതെന്ന് കോടതി വിലയിരുത്തി. രജീഷ്, നൗഷാദ് എന്നിവരുടെ നിര്‍ദേശ പ്രകാരമാണ് കുട്ടിയെ താമസിപ്പിച്ചതെന്നാണ് സീത പറയുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് അമ്മ പരാതിപ്പെടുന്ന, സമീറിന്റെ സുഹൃത്താണ് നൗഷാദ് എന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടി എവിടെയാണ് താമസിച്ചതെന്നും മറ്റും അന്വേഷിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുള്ളത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/