ലോട്ടറി കേസുകളില്‍ അന്വേഷണം തുടരാം - സുപ്രീം കോടതി
Posted on: 06 Jul 2012
ന്യൂഡല്‍ഹി: ലോട്ടറിച്ചട്ടങ്ങള്‍ ലംഘിച്ചതിന് കേരളത്തിലെ 12 ലോട്ടറി ഏജന്‍സികള്‍ക്കെതിരെ കേസന്വേഷണം തുടരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ലോട്ടറി ഏജന്‍സികള്‍ക്കെതിരെയുള്ള കേസുകള്‍ റദ്ദുചെയ്ത ഹൈക്കോടതിനടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു.
ഹൈക്കോടതിവിധിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ പ്രത്യേകാനുമതിഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി വിധി. എന്നാല്‍, അറസ്റ്റോ മറ്റു നടപടികളോ പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam