കമ്പ്യൂട്ടര്‍ ഫോറന്‍സിക്‌സ് ശില്‌പശാലയ്ക്ക് മലയാളി ചെയര്‍മാന്‍

Posted on: 06 Jul 2012



കോഴിക്കോട്: സൈബര്‍ കുറ്റകൃത്യങ്ങളും നിയമങ്ങളുമായി ബന്ധപ്പെട്ട് തുര്‍ക്കിയില്‍ നടക്കുന്ന കമ്പ്യൂട്ടര്‍ ഫോറന്‍സിക്‌സിന്റെ അന്താരാഷ്ട്ര ശില്പശാലയുടെ ചെയര്‍മാനായി കോഴിക്കോട്ട് നിന്നുള്ള ഫോറന്‍സിക് വിദഗ്ധന്‍ പി.വിനോദ് ഭട്ടതിരിപ്പാടിനെ നാമനിര്‍ദേശം ചെയ്തു.
ജൂലായ് 16ന് തുര്‍ക്കിയിലെ ഇസ്മീരിലാണ് 36-ാമത് ഐ.ഇ.ഇ.ഇ. വാര്‍ഷിക സമ്മേളനവും ശില്പശാലയും നടക്കുന്നത്. ഒരാഴ്ച നീളുന്ന കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിക്കുന്ന ആറുപേരിലൊരാള്‍ വിനോദ് ഭട്ടതിരിപ്പാടാണ്.

സൈബര്‍ കുറ്റകൃത്യങ്ങളും ഡിജിറ്റല്‍ ഫോറന്‍സിക്‌സുമായി ബന്ധപ്പെട്ട ഒട്ടേറെ സംഘടനകളുടെ ഉപദേശക സമിതിയംഗമാണ് ഭട്ടതിരിപ്പാട്. കേരളത്തിലെ ഒട്ടേറെ സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് ഇദ്ദേഹത്തിന്റെ സേവനം പ്രയോജനകരമായിട്ടുണ്ട്. കേരളാപോലീസിന്റെ ഉപദേശകനായും കോടതികളുടെ സാങ്കേതിക ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/