കണ്ണിറുക്കിക്കാട്ടിയ യുവാവിന് 3000 രൂപ പിഴ

Posted on: 06 Jul 2012



കാഞ്ഞങ്ങാട്: ബസ് കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടികളെ കണ്ണിറുക്കിക്കാട്ടിയ യുവാവിന് കോടതി 3000 രൂപ പിഴ വിധിച്ചു.

മാലോം കൊന്നക്കാട്ടെ ചെരുമ്പക്കാട് വി.കെ.ഇല്യാസിനെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ്(രണ്ട്) കോടതി ശിക്ഷിച്ചത്. കസബ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിലുള്ള ബസ് വെയിറ്റിങ് ഷെഡില്‍ 2010 നവംബര്‍ 15ന് വൈകുന്നേരമായിരുന്നു സംഭവം.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/