ജീവകാരുണ്യ പുരസ്‌കാരം പ്രഖ്യാപിച്ചു

Posted on: 06 Jul 2012



കൊച്ചി: കേരള സംസ്ഥാന വികലാംഗ സംഘടന ഐക്യമുന്നണിയുടെ ജീവകാരുണ്യ പുരസ്‌കാരം പ്രഖ്യാപിച്ചു. മതേതര പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി പാണക്കാട് സെയ്ദ് ഹൈദരാലി ഷിഹാബ് തങ്ങള്‍, അവയവദാന ബോധവത്കരണത്തിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, വിദേശ മലയാളികളുടെ ഉന്നമനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എം.എ. യൂസഫ് അലി, വികലാംഗരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സോമരാജന്‍ പത്തനാപുരം എന്നിവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്.

ആഗസ്ത് 26ന് കോഴിക്കോട് ജൂബിലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, ദേശീയ വികലാംഗ ഐക്യവേദി പ്രസിഡന്റ് അഡ്വ. റസ്സല്‍ ജോയ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/