ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള ഇ-ഫയല്‍ സേവനവുമായി എസ്ബിഐ
Posted on: 06 Jul 2012
കൊച്ചി: ഇന്‍കം ടാക്‌സ് റിട്ടേണുകള്‍ ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാന്‍ സഹായിക്കുന്ന പുതിയ ഇ-ഫയല്‍ സേവനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ചു. എസ്ബിഐയുടെ ഇടപാടുകാര്‍ക്ക് മാത്രമായിരിക്കും ഈ സേവനം. ഇതിന് കുറഞ്ഞ ചാര്‍ജാണ് ഈടാക്കുകയെന്നും എസ്ബിഐയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നികുതി ഉള്‍പ്പെടെ ശമ്പളക്കാര്‍ക്ക് 150 രൂപ മുതലാണ് ഫീസ്. ശമ്പളക്കാര്‍ക്കു പുറമെ സ്വയംതൊഴില്‍ ചെയ്യുന്നവര്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താം. കൂടുതല്‍ ഫീസ് നല്‍കിയാല്‍ പ്രൊഫഷണല്‍ റിവ്യു, ടാക്‌സ് റീഫണ്ടിന്റെ ട്രാക്കിങ്, സ്റ്റോറിലേക്കുള്ള ഓണ്‍ലൈന്‍ ടാക്‌സ് വോള്‍ട്ട്, ടാക്‌സുമായി ബന്ധപ്പെട്ട രേഖകള്‍, ഡിജിറ്റല്‍ സിഗേ്‌നച്ചര്‍ ഉപയോഗിച്ചുള്ള ഫയലിംഗ് എന്നിവയും ഈ സേവനത്തിലൂടെ ലഭ്യമാക്കാം.
10 ലക്ഷത്തിനു മേല്‍ വാര്‍ഷിക വരുമാനമുള്ള വ്യക്തികള്‍ ഈ സാമ്പത്തിക വര്‍ഷം മുതല്‍ ഓണ്‍ലൈനായി റിട്ടേണുകള്‍ ഫയല്‍ ചെയ്യണമെന്ന് നിര്‍ബന്ധമാക്കിയിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ സേവനത്തിന് വന്‍ ഡിമാന്‍ഡാണ് പ്രതീക്ഷിക്കുന്നത്.