ചോദ്യങ്ങളില്‍ ഒഴിഞ്ഞുമാറിയ മണി ഉപചോദ്യങ്ങളില്‍ കുടുങ്ങി

Posted on: 05 Jul 2012



തൊടുപുഴ: മണക്കാട് പ്രസംഗത്തിലെ വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കി എം.എം.മണിയെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം കരുതിവെച്ചത് 200 ചോദ്യങ്ങള്‍. മിക്ക ചോദ്യങ്ങള്‍ക്കും അറിയില്ലെന്നും ഓര്‍മ്മയില്ലെന്നുമായിരുന്നു മണിയുടെ മറുപടി. എന്നാല്‍, നൂറോളം ഉപചോദ്യങ്ങള്‍ ചോദിച്ച് അന്വേഷണസംഘം മണിയുടെ കൗശലത്തെ മറികടന്നു.

ചോദ്യം ചെയ്യലിന്റെ മിക്ക ഘട്ടങ്ങളിലും മണി വിനയാന്വിതനായാണ് പ്രതികരിച്ചത്. എന്നാല്‍, മണക്കാട് പ്രസംഗം വലിയ സ്‌ക്രീനില്‍ കാണിച്ചപ്പോള്‍ അസ്വസ്ഥനായി. അതിലെ നിര്‍ണായകവെളിപ്പെടുത്തലുകളും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമാണ് മണിയെ ഏറെ കുഴക്കിയത്.

മണി നല്‍കിയ ഉത്തരങ്ങള്‍ ബന്ധപ്പെടുത്തി കൊലപ്പട്ടിക പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

ഒരു ദിവസത്തെ ചോദ്യം ചെയ്യല്‍ കൊണ്ട് എല്ലാം പൂര്‍ണമാക്കാന്‍ പറ്റില്ലെന്ന് അന്വേഷണസംഘം പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മണിയെ അറസ്റ്റുചെയ്താല്‍ നിയമക്കുരുക്കിലും പെടും. ഇത് ഒഴിവാക്കി സമഗ്രവിവരശേഖരണമാണ് ലക്ഷ്യമിടുന്നത്.

പ്രത്യേക അന്വേഷണസംഘത്തലവന്‍ എസ്.പി പി.പ്രകാശ് പനിയായതുകാരണമാണ് ചോദ്യം ചെയ്യലിന് എത്താതിരുന്നതെന്ന് ഐ.ജി കെ.പദ്മകുമാര്‍ പറഞ്ഞു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/