സുധാകരനെതിരായ വെളിപ്പെടുത്തല്‍: നിഷ്‌പക്ഷ അന്വേഷണം ആവാം - മുല്ലപ്പള്ളി
Posted on: 03 Jul 2012
കോഴിക്കോട്: കെ. സുധാകരനെതിരായ വെളിപ്പെടുത്തലുകളെക്കുറിച്ച് നിര്‍ഭയവും നിഷ്പക്ഷവുമായ അന്വേഷണം നടക്കട്ടെയെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍.
അന്വേഷണത്തെ സുധാകരന്‍ തന്നെ സ്വാഗതം ചെയ്തിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിപദവികളില്‍നിന്നും എം.പി സ്ഥാനത്തുനിന്നും സുധാകരന്‍ മാറിനില്‍ക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന്, ''ഇപ്പോള്‍ അതിന്റെ ആവശ്യമില്ല'' എന്നായിരുന്നു മറുപടി.