ദേശീയസമ്മേളനത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു

Posted on: 02 Jul 2012



തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ ദേശീയ പ്രവര്‍ത്തകസമിതിക്കായി സ്വാഗതം സംഘം രൂപവത്കരിച്ചു. ദേശീയ പ്രസിഡന്റ് ഡോ.ജി. സഞ്ജീവറെഡ്ഡിയുടെ അധ്യക്ഷതയില്‍ ജൂലായ് 17, 18 തീയതികളില്‍ തിരുവനന്തപുരത്താണ് യോഗം.

കെ.പി. ധനപാലന്‍ എം.പിയാണ് ചെയര്‍മാന്‍. എം.എസ്. റാവുത്തര്‍ ജനറല്‍ സെക്രട്ടറിയും. സിബിക്കുട്ടി ഫ്രാന്‍സിസ് (ഖജാന്‍ജി), വി. ഗോപകുമാര്‍, എ. ഷാജി, നെയ്യാറ്റിന്‍കര രവി, മനു, ആര്‍. അജിത്കുമാര്‍, ഹസീം എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചു.

എം.വി. മനോജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ എസ്. വര്‍ഗീസ്, എ. നിസാറുദ്ദീന്‍, പി. അനില്‍കുമാര്‍, കൊട്ടാരക്കര സണ്ണി, പി.എസ്. ഉണ്ണിക്കൃഷ്ണന്‍ നായര്‍, സി.വി. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/