സിയാല്‍ ഗോള്‍ഫ് ക്ലബ്ബില്‍ 200 പേര്‍ക്ക് കൂടി അംഗത്വം
Posted on: 02 Jul 2012
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ കിഴിലുള്ള സിയാല്‍ ഗോള്‍ഫ് ക്ലബ്ബില്‍ അംഗത്വം കൂട്ടുന്നു. ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതിനാലാണ് അംഗത്വം ഉയര്‍ത്താന്‍ തിരുവനന്തപുരത്ത് നടന്ന സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചത്. 200 പേര്‍ക്ക് കൂടി അംഗത്വം നല്‍കാനാണ് തീരുമാനം. അംഗത്വം ലഭിക്കുന്നതിന് 5 ലക്ഷം ഫീസ് അടക്കണം. പുതിയ അംഗത്വം വഴി വിമാനത്താവള കമ്പനിയ്ക്ക് 10 കോടി ലഭിക്കും.
ഗോള്‍ഫ് കോഴ്‌സിന്റെ വികസനത്തിന് ഈ തുക വിനിയോഗിക്കാനാകും. ഇതിന്റെ രണ്ടാം ഘട്ടനിര്‍മാണം നടക്കുകയാണ്.
18 ഹോളോടുകൂടിയ രാജ്യാന്തര നിലവാരത്തിലുള്ള ഗോള്‍ഫ് കോഴ്‌സ് മൂന്നുമാസത്തിനുള്ളില്‍ സജ്ജമാകും. 9 ഹോളോടുകൂടിയ ഗോള്‍ഫ് കോഴ്‌സാണ് ആദ്യം പൂര്‍ത്തിയായത്.
ഗോള്‍ഫ് ക്ലബ്ബില്‍ ആദ്യം 1200 പേര്‍ക്കാണ് അംഗത്വം നല്‍കിയത്. രണ്ടുലക്ഷം രൂപയായിരുന്നു ഫീസ്. ഗോള്‍ഫ് ക്ലബ് അംഗങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനും പദ്ധതിയുണ്ട്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam