കോളേജ് അനുവദിച്ചതില്‍ ഇടപെട്ടിട്ടില്ലെന്ന് സിന്‍ഡിക്കേറ്റ് അംഗം

Posted on: 02 Jul 2012



കോഴിക്കോട്: പുതിയ സ്വാശ്രയകോളേജിനായി കാലിക്കറ്റ് സര്‍വകലാശാലയില്‍ പി.എം. ചാരിറ്റബിള്‍ട്രസ്റ്റ് നല്‍കിയ അപേക്ഷയുമായി ബന്ധപ്പെട്ട് താന്‍ ഇടപെട്ടിട്ടില്ലെന്ന് സിന്‍ഡിക്കേറ്റ് അംഗവും കെ.പി.സി.സി. നിര്‍വാഹകസമിതി അംഗവുമായ അഡ്വ. പി.എം. നിയാസ് അറിയിച്ചു. പത്തുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റില്‍ ഇതുവരെ താന്‍ അംഗമോ ട്രസ്റ്റിയോ ആയിട്ടില്ല. ഇതേക്കുറിച്ച് വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകവും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.

കോളേജ് അനുവദിക്കുന്നതിനുള്ള അപേക്ഷകള്‍ പരിശോധിക്കുന്ന വയനാട് ജില്ലയിലേക്കുള്ള അന്വേഷണസമിതിയില്‍ അംഗമല്ലെന്നും നിയാസ് വിശദീകരിച്ചു. ഇതുസംബന്ധിച്ച് സിന്‍ഡിക്കേറ്റില്‍ നടന്ന ചര്‍ച്ചകളില്‍നിന്ന് മാറിനില്‍ക്കുകയായിരുന്നു. സാമ്പത്തികബാധ്യതയില്ലാതെ തുടങ്ങാവുന്ന കോളേജുകള്‍ക്ക് സിന്‍ഡിക്കേറ്റ് ഐകകണേ്ഠ്യന അനുമതി നല്‍കുകയായിരുന്നു. സിന്‍ഡിക്കേറ്റിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒളിമ്പിക് അസോസിയേഷനുമായി തനിക്ക് ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്ന് അതിന്റെ ഭാരവാഹികള്‍തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സര്‍വകലാശാലയും ഒളിമ്പിക് അസോസിയേഷനുമായുണ്ടാക്കിയ ധാരണസംബന്ധിച്ച തീരുമാനം ഏകകണ്ഠമായാണ് കൈക്കൊണ്ടത്. ഭൂമിദാനമുണ്ടായിട്ടില്ലെന്ന് വ്യക്തമായിരിക്കെ വീണ്ടും വിവാദങ്ങള്‍ കുത്തിപ്പൊക്കാനുള്ള ശ്രമം ശരിയല്ല-നിയാസ് പറഞ്ഞു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/