സെറ്റ് 2012- പരീക്ഷാ പരിശീലനം
Posted on: 02 Jul 2012
തിരുവനന്തപുരം: ലാല്‍ബഹദൂര്‍ ശാസ്ത്രി സെന്റര്‍ കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലുംവെച്ച് സപ്തംബര്‍ 30ന് നടത്തുന്ന 'സെറ്റ് 2012'നുള്ള പരിശീലനം തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ കരിയര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ ജൂലായ് 7 ന്ആരംഭിക്കും.
പൊതുവിജ്ഞാനത്തിലും അധ്യാപക അഭിരുചിയിലും ഐച്ഛികവിഷയങ്ങള്‍ക്കും ക്ലാസുകള്‍ ഉണ്ടാകും. എല്ലാ ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ 4.30 വരെയാണ് ക്ലാസ് സമയം. സപ്തംബര്‍ 23 വരെയാണ് പരിശീലന കാലാവധി.
താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം പുളിമൂട്, ജി.പി.ഒ. ലെയ്‌നിലെ സെന്റര്‍ ഫോര്‍ കരിയര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സി.സി.ഡി.എസ്.) ഓഫീസുമായി നേരിട്ടോ 0471-2469020, 2468958 എന്നീ ഫോണ്‍നമ്പരുകളിലോ ബന്ധപ്പെടേണ്ടതാണ്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam