ജാതിസെന്‍സസ്: കുടുംബ വിവരങ്ങള്‍പുറത്ത് വിടാതിരിക്കാന്‍ മുന്‍കൂട്ടി അറിയിക്കണം

Posted on: 02 Jul 2012



തിരുവനന്തപുരം: സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിലൂടെ ശേഖരിച്ച കുടുംബ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് കാണാന്‍ ആഗ്രഹിക്കാത്തവര്‍ ആ വിവരം അധികൃതരെ മുന്‍കൂട്ടി അറിയിക്കണം. ഇതിനായി പ്രത്യേകം തയ്യാറാക്കിയ അപേക്ഷ പൂരിപ്പിച്ച് നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു.സെന്‍സസ് അവസാന ഘട്ടത്തിലാണ്. ഇതില്‍ ജാതി ഒഴിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കും. എന്നാല്‍ കുടുംബ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാതിരിക്കാന്‍ 15 ദിവസത്തിനകം ബി.ഡി.ഒ, നഗരസഭ, കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ എന്നിവരെ രേഖാമൂലം അറിയിക്കണം.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/