സുധാകരനെതിരെ സമഗ്ര അന്വേഷണം വേണം- പന്ന്യന്‍ രവീന്ദ്രന്‍

Posted on: 01 Jul 2012



തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും ലോക്‌സഭാംഗവുമായ കെ. സുധാകരന് പങ്കുള്ള കൊലപാതകങ്ങളേയും കൊലപാതക ശ്രമങ്ങളേയും കുറിച്ച് അദ്ദേഹത്തിന്റെ സന്തതസഹചാരിയും കോണ്‍ഗ്രസ് ബ്ലോക്ക്‌നേതാവുമായ പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ്സെടുത്ത് സമഗ്ര അന്വേഷണം നടത്തണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പ്രശാന്ത് ബാബു വെളിപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിലെ കോ-ഓപ്പറേറ്റീവ് പ്രസ് ആക്രമണത്തിലും സേവറി ഹോട്ടല്‍ ആക്രമണത്തിലും സുധാകരന്‍ ആസൂത്രിത ഗൂഢാലോചന നടത്തിയെന്നും നാണുവിന്റെ വധത്തിന് പശ്ചാത്തലമൊരുക്കിയത് ഈ ഗൂഢാലോചനയാണെന്നുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇ. പി. ജയരാജനെ വധിക്കുന്നതിനും സുധാകരന്‍ നടത്തിയ ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പൊതുയോഗങ്ങളില്‍ നടത്തുന്ന പ്രസംഗത്തിന്റെ പേരില്‍ കേസ്സെടുക്കാന്‍ ഉത്തരവിടുന്ന ഉമ്മന്‍ചാണ്ടി പോലീസ് സേനയേയും നിയമ വാഴ്ചയേയും നഗ്‌നമായ നിലയില്‍ രാഷ്ട്രീയ വത്കരിക്കുന്നത് കൊണ്ടാണ് സുധാകരന്‍ നടത്തിയ പ്രസംഗവും പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലും കണ്ടില്ലെന്ന് നടിക്കുന്നതെന്നും പന്ന്യന്‍ ആരോപിച്ചു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/