എല്ലാ വെളിപ്പെടുത്തലുകളോടും ഒരേ സമീപനം-തിരുവഞ്ചൂര്‍
Posted on: 01 Jul 2012
സുധാകരന്റെ പ്രശ്‌നത്തില്‍ നിയമോപദേശം തേടും
കോട്ടയം: കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള സത്യസന്ധമായ വെളിപ്പെടുത്തലുകളോട് സര്‍ക്കാരിന് പൊതുസമീപനമാണുള്ളതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെ.സുധാകരന്റെ ഡ്രൈവറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നിയമോപദേശം തേടുമെന്നും മന്ത്രി പറഞ്ഞു.
സുധാകരന്റെ ഡ്രൈവര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റുണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സമീപനത്തെ ഹൈക്കോടതിയും അംഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം എം.എം.മണിയുടെ ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയില്‍ ഇത് വ്യക്തമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.