അന്വേഷണ സംഘത്തിന് പുരസ്‌കാരം നല്‍കും -മന്ത്രി

Posted on: 16 Jun 2012



ചങ്ങനാശ്ശേരി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണസംഘത്തിന് മികവിനുള്ള പുരസ്‌കാരം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ചങ്ങനാശ്ശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് മന്ത്രിസഭായോഗം ചേര്‍ന്ന് ഇക്കാര്യം തീരുമാനിക്കും. പോലീസിന് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും അനാവശ്യനിയന്ത്രണം ഒഴിവാക്കുകയും ചെയ്താല്‍ അന്വേഷണം ശരിയായ മാര്‍ഗ്ഗത്തില്‍ മുന്നോട്ടുപോകുമെന്നതിന്റെ തെളിവാണ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് എന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/