ചെറുതോണി:ഇടുക്കി ജലസംഭരണിയില്‍ ആകെ ശേഷിയുടെ 10 ശതമാനത്തില്‍ താഴെയായി ജലശേഖരം കുറഞ്ഞു. മഴ തീരെ കുറവായതിനാല്‍ നീരൊഴുക്ക് തീര്‍ത്തും ദുര്‍ബലമാണ്. ഒഴുകിയെത്തുന്നതിനെക്കാള്‍ ഏറെ വെള്ളം വൈദ്യുതോല്പാദനത്തിന് ഉപയോഗിക്കുന്നുണ്ട്. ഈ നില തുടര്‍ന്നാല്‍ 10 ദിവസമേ ഇവിടെ ഉല്പാദനം നടക്കൂ.
വ്യാഴാഴ്ച മൂലമറ്റം പവര്‍ഹൗസില്‍ 6.1 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചു. ഒരു ദിവസംകൊണ്ട് ഒഴുകിയെത്തിയത് 2.58 ദശലക്ഷം യൂണിറ്റ് ഉല്പാദനത്തിനു മാത്രംവേണ്ട വെള്ളവും.