കേരളത്തില്‍ രാഷ്ട്രീയസാഹചര്യം മാറിക്കൂടായ്കയില്ല -പന്ന്യന്‍
Posted on: 09 Jun 2012
ആലപ്പുഴ: കേരളത്തിലെ രാഷ്ട്രീയ സാഹചാര്യങ്ങളില്‍ മാറ്റം വന്നുകൂടായ്കയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള സ്ഥിതിയില്‍ രാജ്യസഭയിലേക്ക് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ കഴിയില്ല. 31 വോട്ടാണ് കൈയിലുള്ളത്. നെയ്യാറ്റിന്‍കര ഫലം വരുമ്പോള്‍ ഒരുവോട്ടുകൂടി കിട്ടാം.
പിന്നെ നാലുവോട്ടിന്റെ കുറവെയുള്ളൂ. രാഷ്ട്രീയനിലയില്‍ മാറ്റം വന്നു കൂടായ്കയില്ല. കാത്തിരുന്ന് കാണാം-പന്ന്യന്‍ പറഞ്ഞു.
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളെ പിടിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പിടിച്ചത് കൊലപാതകത്തിന് നേതൃത്വം നല്‍കിയവരെയാണ്.
കൊലപാതകം നടത്തിയവരെയെല്ലാം നിയമത്തിനുമുന്നില്‍ കൊണ്ടുവരണം.