വിന്‍സന്‍ എം. പോളിന്റെ അവധി അന്വേഷണത്തെ ബാധിക്കില്ല - മന്ത്രി തിരുവഞ്ചൂര്‍

Posted on: 09 Jun 2012



കോട്ടയം:വിന്‍സന്‍ എം. പോള്‍ അവധിയില്‍ പ്രവേശിക്കുന്നത് ടി. പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണത്തെ ബാധിക്കില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അന്വേഷണ സംഘത്തിന്റെ ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കണമോയെന്നകാര്യം വിന്‍സന്‍ എം. പോളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇത്രയും ആധുനിക സാങ്കേതികവിദ്യകളുടെ സഹായമുള്ളപ്പോള്‍ അന്വേഷണത്തലവന്‍ അമേരിക്കയിലായാലും അന്വേഷണം മുന്നോട്ടുപോകും. എവിടെയിരുന്ന് വേണമെങ്കിലും അദ്ദേഹത്തിന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനാകും. ടി. പി. ചന്ദ്രശേഖരന്റെ വധത്തിന് മുമ്പുതന്നെ വിന്‍സന്‍ എം. പോള്‍ അവധിക്കായി കത്ത് നല്‍കിയിരുന്നുവെന്ന് മന്ത്രി വെളിപ്പെടുത്തി.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/