രക്തസാമ്പിളുകളില്‍ ഹെപ്പറ്റൈറ്റിസ്- ബി വൈറസ്; ഹീമോഫീലിയ രോഗികള്‍ ഭീതിയില്‍
Posted on: 09 Jun 2012
എടപ്പാള്‍: രക്തബാങ്കുകളില്‍ പരിശോധനയ്‌ക്കെത്തുന്ന സാമ്പിളുകളില്‍ ഹെപ്പറ്റൈറ്റിസ്- ബി വൈറസ് സാന്നിധ്യം കണ്ടെത്തുന്നത് ഹീമോഫീലിയ രോഗികളെ ഭീതിയിലാഴ്ത്തുന്നു. അമിത രക്തസ്രാവം മൂലം ബൂദ്ധിമുട്ടനുഭവിക്കുന്ന ഹീമോഫീലിയ രോഗികള്‍ക്കുള്ള പ്രധാന ചികിത്സ അടിക്കടിയുള്ള രക്തം മാറ്റലാണ്. രക്തബാങ്കുകളില്‍ നിന്ന് സ്വീകരിക്കുന്ന രക്തം വഴി മറ്റൊരു രോഗത്തിനുകൂടി അടിപ്പെടുമോ എന്നതാണ് ഭയം.
അമിത രക്തസ്രാവ രോഗികള്‍ ഹീമോഗ്ലോബിന്‍ അളവ് നിലനിര്‍ത്താന്‍ പുതിയ രക്തം സ്വീകരിക്കുകയാണ് പതിവ്. കൂടാതെ രക്തസ്രാവത്തെ നിയന്ത്രിക്കാന്‍ മറ്റു രക്തഘടകങ്ങളും നിരന്തരമായി ഉപയോഗിക്കും. മറ്റു രാജ്യങ്ങളില്‍ ആന്റി ഹീമോഫീലിയ ഫാക്ടറാണ് ഉപയോഗിക്കുന്നത്. കാരണം ഇതിന് ചെലവ് വളരെ കൂടുതലാണ്.
തുടര്‍ച്ചയായി രക്തഘടകങ്ങള്‍ ഉപയോഗിക്കുന്നവര്‍ രക്തബാങ്കുകളിലെ ഹെപ്പറ്റൈറ്റിസ് ബി വൈറസ് സാന്നിധ്യമുള്ള രക്തം സ്വീകരിക്കുമ്പോള്‍ ഇവര്‍ക്കും രോഗം പിടിപെടാം.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam