വാളകം സംഭവം: സി.ബി.ഐ.കേസ് രജിസ്റ്റര്‍ ചെയ്തു

Posted on: 09 Jun 2012



കൊട്ടാരക്കര: വാളകം സംഭവത്തിന്റെ അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ.കേസ് രജിസ്റ്റര്‍ ചെയ്തു. എസ്.പി. രഘുകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. സി.ബി.ഐ.ഡയറക്ടറുടെ ഉത്തരവ് അനുസരിച്ചാണ് കഴിഞ്ഞദിവസം കേസ് രജിസ്റ്റര്‍ ചെയ്തത്.

തെളിവെടുപ്പ്, പരിക്കേറ്റ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ മൊഴി രേഖപ്പെടുത്തല്‍ തുടങ്ങിയവ വരുംദിവസങ്ങളില്‍ നടക്കും. ചൊവ്വാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം കേസ് ഫയലുകള്‍ സി.ബി.ഐ.യ്ക്ക് കൈമാറിയത്. 15 വോള്യങ്ങള്‍ അടങ്ങിയ ഫയലില്‍ നാലായിരത്തോളം പേജുകളുണ്ട്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/