തനിക്കെതിരെയുള്ള കേസ് സര്‍ക്കാര്‍ ഗൂഢാലോചനയുടെ ഫലം -മണി

Posted on: 09 Jun 2012



തൊടുപുഴ: തനിക്കെതിരെയുള്ള കേസ് തിരുവനന്തപുരത്ത് സര്‍ക്കാര്‍തലത്തില്‍ നടന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്ന് എം.എം.മണി. പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കണമെങ്കില്‍ അത് പ്രസംഗസ്ഥലത്തെ പോലീസ്‌സ്റ്റേഷന്‍ പരിധിയില്‍ ആദ്യമേ ആകാമായിരുന്നു. എന്നാല്‍, പ്രസംഗിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് കേസെടുത്തത്. പ്രസംഗം വിവാദമാക്കിയതിനു പിന്നിലും ഗൂഢാലോചന നടന്നിട്ടുണ്ട്.

ജില്ലയില്‍ പട്ടിക തയ്യാറാക്കി സി.പി.എം. ആരെയും കൊന്നിട്ടില്ല. എണ്‍പതുകളില്‍ പാര്‍ട്ടിക്കെതിരെയുണ്ടായ വെല്ലുവിളികളെ ജനകീയമായി നേരിട്ടിട്ടുണ്ട്. അതിന്റെ ഭാഗമായുണ്ടായ ആക്രമണങ്ങളില്‍ ചിലര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകാം. അതിനെ നിഷേധിക്കുന്നില്ല. പദ്ധതി തയ്യാറാക്കി ഒരു കൊലപാതകവും പാര്‍ട്ടി നടത്തിയിട്ടില്ല -എം.എം.മണി പറഞ്ഞു.

പാര്‍ട്ടി തനിക്കെതിരെ കൈക്കൊണ്ട നടപടി അംഗീകരിക്കുന്നു. തെറ്റുചെയെ്തന്ന് മനസ്സിലായി. അതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഈ പാര്‍ട്ടിയുടെ രീതി ഇതാണ്. തെറ്റിപ്പോയാല്‍ നടപടിയുണ്ടാകും. വി.എസ്സിനെതിരെയും നടപടിയുണ്ടായിട്ടുണ്ട്. വി.എസ്. മുതിര്‍ന്ന നേതാവായതിനാല്‍ അതിന് കുറച്ച് സമയം എടുക്കുമെന്ന് മാത്രം. പി.ബി.യില്‍നിന്ന് കേന്ദ്രകമ്മിറ്റിയിലേക്ക് താഴ്ത്തിയത് ഇത്തരം അച്ചടക്കനടപടികളുടെ ഭാഗമാണ്.

ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്ന് മാറിയെങ്കിലും ഞാന്‍ ജില്ലയില്‍ത്തന്നെയുണ്ടാകും. പാര്‍ട്ടിക്ക് കരുത്തുപകരുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും. പുതിയ ജില്ലാ സെക്രട്ടറി നിലവിലെ ജില്ലാക്കമ്മിറ്റിയില്‍ നിന്നുതന്നെ ആയിരിക്കുമെന്നും എം.എം.മണി പറഞ്ഞു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/