ഇടതുമുന്നണി ദുര്‍ബലമായി -ചെന്നിത്തല

Posted on: 09 Jun 2012



കാസര്‍കോട്:ഇടതുമുന്നണി ദുര്‍ബലമായതിനാലാണ് മുന്നണി വികസിപ്പിക്കണമെന്ന് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെടുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫില്‍നിന്ന് ഒരാളെപ്പോലും മറുകണ്ടം ചാടിക്കാന്‍ കഴിയില്ലെന്നും കേരള കോണ്‍ഗ്രസ് 'ബി'യിലെ പ്രശ്‌നം ഉടന്‍ ചര്‍ച്ചചെയ്ത് തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട്ടെ ഡി.സി.സി. നടത്തിയ ജില്ലാ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

സദാചാര പോലീസ് ചമഞ്ഞ് നടത്തുന്ന അക്രമം ഒരിക്കലും അംഗീകരിക്കാനാകില്ല. ഇതിനെ യു.ഡി.എഫ്. ശക്തമായി എതിര്‍ക്കും.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എം. ഉരുണ്ടുകളിച്ച് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണ്. ഇപ്പോള്‍ പോലീസിനും മാധ്യമങ്ങള്‍ക്കും സി.പി.എമ്മിന്റെ ഭീഷണിയാണ്. അന്വേഷണത്തെ സി.പി.എം. ഭയക്കുന്നു. സംസ്ഥാനത്ത് ഇനിയൊരു കൊലപാതകം ഉണ്ടാകാതിരിക്കാനുള്ള നടപടിയാണ് ഗവണ്‍മെന്റ് സ്വീകരിച്ചുവരുന്നത്.

രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ 12ന് ചേരുന്ന കെ.പി.സി.സി. നിര്‍വാഹകസമിതി യോഗത്തില്‍ തീരുമാനിക്കും.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/