കാശ്മീരിനെ ഇന്ത്യയുടെ ഭാഗമായാണ് ചിത്രീകരിച്ചത് - എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍
Posted on: 09 Jun 2012
തിരുവനന്തപുരം: പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തില്‍ കാശ്മീരിനെ ഇന്ത്യയുടെ ഭാഗമായിത്തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ കെ.എ.ഹാഷിം അറിയിച്ചു.
പാഠപുസ്തകത്തില്‍ നല്‍കിയിട്ടുള്ള ഇന്ത്യ ഉള്‍പ്പെട്ടിട്ടുള്ള ഭൂപടങ്ങള്‍ (പേജ് 9,10,41,103) ഇന്ത്യാ പാകിസ്താന്‍ വിഭജനത്തിനു മുമ്പുള്ള വിഷയങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളവയാണ്. ഇവയിലെല്ലാം തന്നെ കാശ്മീരിനെ ഇന്ത്യയുടെ ഭാഗമായാണ് കാണിച്ചിരിക്കുന്നത്. 106,171, 175 എന്നീ പേജുകളിലെ ഭൂപടങ്ങളിലും കാശ്മീരിനെ ഇന്ത്യയുടെ ഭാഗമായാണ് കാണിച്ചിട്ടുള്ളത്.
കാശ്മീരുമായി ബന്ധപ്പെട്ട് 103-ാം പേജില്‍ വന്നിട്ടുള്ള പരാമര്‍ശം കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ വിദഗ്ധരുടെയും കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ തയ്യാറാക്കി അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തതാണ്. അതില്‍ നിന്നും വ്യത്യസ്തമായി ഈ അധ്യയന വര്‍ഷത്തില്‍ പുറത്തിറക്കിയ പാഠപുസ്തകത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും ഡയറക്ടര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.