ദുരിത ജീവിതവുമായി മോളി

Posted on: 07 Jun 2012





കോട്ടയം: വിധവയും രോഗിണിയുമായ വീട്ടമ്മ മാനസികവളര്‍ച്ചയില്ലാത്ത രണ്ടുമക്കളെ പോറ്റാന്‍ ഗതിയില്ലാതെ വിഷമിക്കുന്നു. കോട്ടയം, കോടിമത, അറക്കല്‍ചിറയില്‍ മോളി (50)യാണ് കൊടിയ ദുരിതമനുഭവിക്കുന്നത്. കോടിമത പാലത്തിനടുത്ത് ഒന്നര സെന്റ് സ്ഥലത്ത് താമസിക്കുന്ന ഇവര്‍ക്ക് 75 വയസ്സുള്ള അമ്മയെക്കൂടി സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്.

12 വര്‍ഷം മുമ്പ് തലച്ചോറില്‍ ട്യൂമര്‍ വന്നാണ് മോളിയുടെ ഭര്‍ത്താവ് മരിച്ചത്. കിടപ്പിലായ, മാനസികാസ്വാസ്ഥ്യമുള്ള രണ്ടുമക്കളാണിവര്‍ക്ക്. 23 വയസ്സുള്ള അനുക്കുട്ടനും 18 വയസ്സുള്ളമീനുക്കുട്ടിയും. ഇവരെ പോറ്റാനും ചികിത്സിക്കാനും വേണ്ടി മോളി മുട്ടാത്ത വാതിലുകളില്ല. ദയനീയമാണ് ഈ കുടുംബത്തിന്റെ അവസ്ഥ.അനുക്കുട്ടനെ ഒമ്പതുവരേയും മീനുക്കുട്ടിയെ എട്ടുവരേയും പഠിപ്പിച്ചു.

കുട്ടികളുടെ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ കാരണം പഠനം ഉപേക്ഷിക്കേണ്ടിവന്നു. അനുക്കുട്ടന്‍ കോട്ടയം ജില്ലാ ആസ്​പത്രിയിലേയും മീനുക്കുട്ടി മെഡിക്കല്‍കോളേജിലേയും ഡോക്ടര്‍മാരുടെ ചികിത്സയിലാണ്. വീടുപുലര്‍ത്താന്‍ വഴികാണാതെ നട്ടം തിരിയുന്ന മോളിയേയും രോഗങ്ങള്‍ പിടികൂടിയിട്ടുണ്ട്. എന്നാല്‍ മക്കളേയും അമ്മയേയും സംരക്ഷിക്കേണ്ടതുള്ളതിനാല്‍ തന്റെ കാര്യം മറന്നമട്ടാണ് അവര്‍ക്ക്. ആരെങ്കിലും സഹായിച്ചാല്‍ കരപറ്റാമെന്ന പ്രതീക്ഷയാണ് ഈ നിര്‍ധന കുടുംബത്തിനുള്ളത്.

ഇവരെ സഹായിക്കാന്‍ നാട്ടുകാര്‍ സമിതി ഉണ്ടാക്കി. എസ്.ബി. ടി കോടിമത ശാഖയില്‍ അക്കൗണ്ട് തുടങ്ങുകയും ചെയ്തു. നമ്പര്‍- 67011314779
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/