സിറിയയില്‍ 80 സൈനികരെ വിമതര്‍ വധിച്ചു

Posted on: 05 Jun 2012



ദമാസ്‌കസ്: സിറിയയില്‍ സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം നടത്തുന്ന വിമതര്‍ 80 സൈനികരെ വധിച്ചു. ദമാസ്‌കസ്സിലും ഇഡ്‌ലിബിലുമായി 100-ലേറെ സൈനികരെ തങ്ങള്‍ വധിച്ചതായി വിമതര്‍ മനുഷ്യാവകാശനിരീക്ഷകരെ അറിയിച്ചു. എണ്‍പതുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. യു.എന്‍. സമാധാനപദ്ധതി പ്രാവര്‍ത്തികമായില്ലെന്ന് തെളിയിച്ച് രാജ്യം രൂക്ഷമായ രക്തച്ചൊരിച്ചിലേക്ക് നീങ്ങുകയാണ്.

അതിനിടെ, യൂറോപ്യന്‍ യൂണിയനും റഷ്യയും സിറിയയിലെ പ്രവര്‍ത്തനം ഏകോപിപ്പിക്കണമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. ആഭ്യന്തരയുദ്ധം ഒഴിവാക്കി സിറിയന്‍ പ്രതിസന്ധി നീക്കാന്‍ ഫലപ്രദമായ വഴി കോഫി അന്നന്റെ സമാധാനപദ്ധതിയാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും യൂറോപ്യന്‍ യൂണിയന്റെ ഹെര്‍മാന്‍ വാന്‍ റോംപുയും കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/