ടട്ര ട്രക്ക് ഇടപാട്: സി.ബി.ഐ. ചെക്ക് കമ്പനിയെ സമീപിക്കും

Posted on: 05 Jun 2012



ന്യൂഡല്‍ഹി: പഴയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള യുദ്ധവാഹനങ്ങള്‍ ബി.ഇ.എം.എല്ലിന് കൈമാറിയതിന്റെ കാരണമറിയാന്‍ ചെക്ക് റിപ്പബ്ലിക് ആസ്ഥാനമായുള്ള ടട്ര എ.എസ്. കമ്പനിയെ സി.ബി.ഐ. നേരില്‍ സമീപിക്കും.

ഔദ്യോഗിക കത്തിലൂടെയാണ് ടട്ര കമ്പനിയോട് സി.ബി.ഐ. ഇപ്പോള്‍ കാരണമാരായുക. അന്വേഷണ സംഘത്തെ ചെക്ക് റിപ്പബ്ലിക്കിലേക്കയച്ച് ടട്ര കമ്പനി എക്‌സിക്യൂട്ടീവുകളുമായി നേരില്‍ സംസാരിക്കാനും സി.ബി.ഐ. ആലോചിക്കുന്നുണ്ട്.

വിവാദമായ ട്രക്കുകള്‍ കരസേന വാങ്ങിയതുമായി ബന്ധപ്പെട്ട് ആദ്യമായാണ് സി.ബി.ഐ. ടട്ര കമ്പനിയെ സമീപിക്കുന്നത്.

ടട്ര കമ്പനിയുടെ ഭാഗത്തുനിന്നും ക്രമക്കേടുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് സി.ബി.ഐ. വൃത്തങ്ങള്‍ പറഞ്ഞു. അതിനാല്‍ കമ്പനി അന്വേഷണത്തില്‍ സഹകരിക്കാതിരിക്കാന്‍ കാരണമില്ല. ബി.ഇ.എം.എല്‍.വഴിയാണ് ടട്ര ട്രക്കുകള്‍ ഇന്ത്യന്‍സൈന്യത്തിന് നല്‍കുന്നത്. ഉയര്‍ന്നമേഖലകളില്‍ ട്രക്കുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നില്ലെന്ന് സൈന്യം അറിയിച്ചിട്ടും ബി.ഇ.എം.എല്‍. ഇവ വിതരണം തുടരുകയാണ്. ടട്ര ട്രക്കുകള്‍ കരസേനയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ടുള്ള അഴിമതികളാണ് സി.ബി.ഐ. അന്വേഷിക്കുന്നത്.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/