പോളിടെക്‌നിക്: അധ്യാപക-വിദ്യാര്‍ഥി ഗുണനിലവാരം ഉയര്‍ത്തും
Posted on: 28 May 2012
കോഴിക്കോട്: സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളില്‍ എ.ഐ.സി.ടി.ഇ സ്‌കീം പൂര്‍ണതോതില്‍ നടപ്പാക്കി അതുവഴി വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഗുണനിലവാരം ഉയര്‍ത്തുമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു.
ഗവണ്‍മെന്റ് പോളിടെക്‌നിക് ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷന്‍ സംഘടിപ്പിച്ച പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ക്കുള്ള കരിയര്‍ ഗൈഡന്‍സ് സെമിനാറും ഐ.ടി. അറ്റ്‌സ്‌കൂള്‍ ഡയറക്ടര്‍ അബ്ദുനാസര്‍ കൈപ്പഞ്ചേരിക്കുള്ള സ്വീകരണസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ജി.പി.ടി.എസ്.എ. സംസ്ഥാന പ്രസിഡന്റ് പി.ഒ. ബോബന്‍ അധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയന്റ് ഡയറക്ടര്‍ വി. ശിവരാമന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.കെ. രാജന്‍, കെ.ജി.ഒ.യു. പ്രസിഡന്റ് പി.കെ. ജേക്കബ്, ഐ.ടി. അറ്റ്‌സ്‌കൂള്‍ ഡയറക്ടര്‍ അബ്ദുനാസര്‍ കൈപ്പഞ്ചേരി, ജി.പി.ടി.എസ്.എ. വൈസ് പ്രസിഡന്റ് പി.സി. പൂക്കോയ തങ്ങള്‍, പി.കെ. അബ്ദുല്‍സലാം എന്നിവര്‍ പ്രസംഗിച്ചു.