പൈലറ്റ് സമരം: തിരുവനന്തപുരം-കൊച്ചി-ദമാം സര്‍വീസ് ഇന്ന് മുടങ്ങും
Posted on: 28 May 2012
നെടുമ്പാശ്ശേരി: ഒരുവിഭാഗം പൈലറ്റുമാര്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്നതിനാല്‍ തിങ്കളാഴ്ച എയര്‍ഇന്ത്യാ എക്സ്പ്രസിന്റെ തിരുവനന്തപുരം-കൊച്ചി-ദമാം സര്‍വീസ് മുടങ്ങും. ഉച്ചയ്ക്കുശേഷം 2.50ന് പുറപ്പെടേണ്ട ഐ.എക്‌സ് 481 വിമാനമാണ് റദ്ദാക്കിയത്. ഇതിനാല്‍ തിരുവനന്തപുരത്ത് നിന്നും കൊച്ചിയില്‍ നിന്നും ദമാമിലേക്ക് പോകേണ്ടവര്‍ ദുരിതത്തിലാകും. മൂന്നാഴ്ചയോളമായിട്ടും സമരം തീരാത്തതിനാല്‍ ഗള്‍ഫ് യാത്രക്കാര്‍ വലയുകയാണ്.
ഞായറാഴ്ച കോഴിക്കോട് വിമാനത്താവളത്തില്‍ മൂന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു സര്‍വീസും റദ്ദാക്കിയിരുന്നു. വൈകീട്ട് 3.30ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യയുടെ എ.ഐ. 923 കോഴിക്കോട്-റിയാദ് വിമാനവും വൈകീട്ട് 3.40ന് യാത്രതിരിക്കേണ്ടിയിരുന്ന എയര്‍ഇന്ത്യാ എക്സ്പ്രസ്സിന്റെ ഐ.എക്‌സ് 389 കോഴിക്കോട്-മംഗലാപുരം-കുവൈത്ത് വിമാനവും, വൈകീട്ട് 5ന് പുറപ്പെടേണ്ടിയിരുന്ന ഐ.എക്‌സ് 381 കോഴിക്കോട്-ദമാം വിമാനവുമാണ് ഞായറാഴ്ച കോഴിക്കോട്ട് റദ്ദാക്കിയത്. ഞായറാഴ്ച രാവിലെ 8.30ന് യാത്രതിരിക്കേണ്ടിയിരുന്ന എയര്‍ഇന്ത്യാ എക്സ്പ്രസിന്റെ ഐ.എക്‌സ് 555 തിരുവനന്തപുരം-ബഹ്‌റിന്‍-ദോഹ വിമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ റദ്ദാക്കിയത്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam